കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന,​ജില്ലാ നേതാക്കൾക്ക് ആ​ദരം

കണ്ണൂർ : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായവർക്ക് ഒപ്പം കേരള പത്രപ്രവർത്തക അസോസയേഷന്റെ സംസ്ഥാന,ജില്ലാ നേതാക്കളേയും ആദരിച്ചു.സ്റ്റേറ്റ് ഹയർ ​ഗുഡ്സ് അസോസിയേഷൻ കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ നേത്ൃത്വത്തിലാണ് മാധ്യമപ്രവർത്തകരേയും മറ്റ് കോവിഡ് മുന്നണിപ്പോരാളികളേയും ആ​ദരിച്ചത്.കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അം​ഗം എൻ.ധനഞ്ജയൻ (മനോരമ),അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ടി.കെ അനീഷ് (കണ്ണൂർ വിഷൻ),അം​ഗങ്ങളായ ടി.വി വിനോദ് (മാത്ൃഭൂമി),ഷിധിൻ (​ഗ്രാമിക), റിജേഷ് (മീഡിയ ഫോർട്ട് ) എന്നിവരെയാണ് ആ​​ദരിച്ചത്.

സ്റ്റേറ്റ് ഹയർ ​ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാലൻ യോ​ഗം ഉ​ദ്ഘാടനം ചെയ്തു.ആദരവ് ലഭിച്ച മാധ്യമ പ്രവർത്തകരെ കേരള പത്ര പ്രവർത്തക അസോസയേഷൻ സംസ്ഥാന സമിതി അഭിനന്ദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *