നാളികേരം സഹകരണബാങ്കുകൾ വഴി സംഭരിക്കണമെന്ന് കേരള കർഷകസംഘം

നാളികേരം സഹകരണബാങ്കുകൾ വഴി സംഭരിക്കണമെന്ന് കേരള കർഷകസംഘം വെങ്ങളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കേരള കർഷകസംഘം വെങ്ങളം മേഖലാ സമ്മേളനം വെങ്ങളത്തെ യൂനിറ്റി ഹാളിൽ സഖാവ്: വി എം ശ്രീധരൻ നഗറിൽ ചേർന്നു.

സമ്മളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ സോമദാസ് ഉദ്ഘാടനം ചെയ്തു. വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഷീബ വരേക്കൽ രക്തസാക്ഷി പ്രമേയവും വി.എം.മോഹനൻ മാസ്റ്റർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.വി.മുസ്തഫ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പി.അൻസ് രാജ്, എം.ടി രവീന്ദ്രൻ, എം.ലോഹിദാക്ഷൻ, എ ശിവൻ, സജിത അമ്മാനം കണ്ടി, എം.കെ റഹീം, അഡ്വ.സി.കെ പേമൻ, ദീപ്തി, ബൽരാജ് സാഹു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.

ഏരിയാ ട്രഷറർ എം.എം.രവീന്ദ്രൻ ഏരിയാ ജോയിൻറ് സെക്രട്ടറി പി സി സതീഷ് ചന്ദ്രൻ , എക്സിക്യൂട്ടീവ് അംഗം ഇ അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായാ എം.കൃഷ്ണൻ ,കെ.രവിത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എ.കെ ബിനിൽ പ്രസിഡണ്ടും വി.മുസ്തഫ സെക്രട്ടറിയുമായി 21 അംഗ മേഖലാ കമ്മിറ്റിയെ ഐകൃകണ്ഠേന തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി എം.ടി രവീന്ദൻ. ഷീബ വരേക്കൽ എന്നിവരേയും,ജോയിൻ്റ് സെക്രട്ടറിമാരായി ടി.ടി. ബൈജു, കെ.കെ ആണ്ടി കുട്ടി എന്നിവരേയും ട്രഷററായി വി.എം.മോഹനൻ മാസ്റ്ററേയും തിരഞ്ഞെടുത്തു. സമ്മേളനത്തിന് എൻ.പി അനീഷ് സ്വാഗതവും കെ.കെ.ആണ്ടി കുട്ടി നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *