വിഴിഞ്ഞം സമരത്തെ തുണച്ച് കെസിബിസി: ബഹുജന മാര്‍ച്ചില്‍ രൂപതകള്‍ പങ്കെടുക്കണം: മാര്‍ ആലഞ്ചേരി


വിഴിഞ്ഞം തുറമുഖ സമരത്തിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്തുണ. തുറമുഖ കവാടത്തിലേയ്ക്ക് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെസിബിസിയില്‍ അംഗങ്ങളായ രൂപതകള്‍ക്ക് പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്‍കി.


സെപ്റ്റംബര്‍ 14ന് മൂലമ്പളളിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.18നു വിഴിഞ്ഞത്തെത്തും.


വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം ഇന്ന് ഇരുപത്താറാം ദിവസമാണ്. വൈദികരടക്കം ആറുപേരാണ് ഉപവാസമിരിക്കുന്നത്.



Sharing is Caring