മഞ്ഞുമലയില്‍ ട്രക്കിംഗ് വേഷത്തില്‍ മഞ്ജു! കയറ്റത്തിന്റെ പുതിയ പോസ്റ്റര്‍


മഞ്ജു വാര്യര്‍ നായികയായ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം കയറ്റത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ഞ് മൂടിയ മലനിരകളില്‍ ഇരിക്കുന്ന മഞ്ജുവാണ് പോസ്റ്ററിലുള്ളത്.


ഹിമാലയത്തിലൂടെയുള്ള ട്രക്കിംഗാണ് ചിത്രത്തിന്റെ പ്രമേയം. വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പോസ്റ്ററില്‍ മഞ്ഞുമലയില്‍ കിടിലന്‍ ലുക്കില്‍ ഇരിക്കുന്ന മഞ്ജു വാര്യരെയാണ് കാണിക്കുന്നത്. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വ്വത നിരകളിലൂടെയുളള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തില്‍ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കയ്യറ്റത്തിന്റെ പുതിയ പോസ്റ്ററില്‍ വേറിട്ട ട്രക്കിംഗ് വേഷത്തിലാണ് മഞ്ജു വാര്യരെ കാണിക്കുന്നത്.




Sharing is Caring