കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കേരളത്തിനോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കത്തയച്ചു. 50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്നാണ് ആവശ്യം. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു.
രോഗബാധ തുടരുന്നതിനാൽ 31 ന് അടച്ചുപൂട്ടൽ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.














