എനിക്കൊരു വലിയ ലക്ഷ്യമുണ്ട്. ചിലപ്പോൾ നിങ്ങൾ വിശ്വസിക്കണമെന്നില്ല. അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്.

എനിക്കൊരു വലിയ ലക്ഷ്യമുണ്ട്. ചിലപ്പോൾ നിങ്ങൾ വിശ്വസിക്കണമെന്നില്ല. അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് ഉറച്ച വിശ്വാസം” ദിനേശ് കാർത്തിക്ക് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയശേഷം ഈ സീസണിലെ ഒരു മത്സരശേഷം പറഞ്ഞ വാക്കുകളാണിത്. തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ദിനേശ് കാർത്തിക്ക് സീസണിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ് കൊടുത്തത് എന്ന് നിസംശയം പറയാം.

തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞ ഹേറ്റേഴ്സിന്റെ മുന്നിൽ ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങിയിട്ടേ ഉള്ളു എന്ന് പറയുന്ന ഇന്നിങ്‌സുകളാണ് താരം കളിക്കുന്നത്. മികച്ച പ്രകടനം വഴി ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ടീമിലും താരത്തിന് സ്ഥാനം കിട്ടി.

താരം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ കൺഫ്യൂഷൻ. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് പോണ്ടിങ് ഇപ്പോൾ.

“അവന്‍ അഞ്ച് അല്ലെങ്കില്‍ ആറ് നമ്പറുകളില്‍ കാർത്തിക്ക് കളിക്കണം.ആര്‍സിബിക്കൊപ്പം ഈ വര്‍ഷം ഫിനിഷറെന്ന നിലയില്‍ തിളങ്ങിയത് അവന്റെ മത്സരത്തെ മറ്റൊരു തലത്തിലും എത്തിച്ചു. ഈ വര്‍ഷം മറ്റ് ആര്‍സിബി താരങ്ങളെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ കാര്‍ത്തികിനായെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരെല്ലാം ആര്‍സിബിയില്‍ ഉണ്ടായിട്ടും കാര്‍ത്തികിന് ശ്രദ്ധ നേടിയെടുക്കാനായി. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കാര്‍ത്തിക് ഇല്ലാതെ വന്നാല്‍ അത് ശരിക്കും അത്ഭുതപ്പെടുത്തും.”

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ കാര്‍ത്തികിന് അവസാന ഓവറില്‍ രണ്ട് പന്ത് മാത്രമാണ് നേരിടാനായത്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ കൂടുതല്‍ അവസരം ലഭിക്കുകയും കാര്‍ത്തിക് തിളങ്ങുകയും ചെയ്യേണ്ടതാണ്. എങ്കിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റും.”

അവസാന 11 ൽ എത്താൻ ഏറ്റവും മികച്ച പ്രകടനം കാർത്തിക്ക് നടത്തണം. അല്ലാത്ത പക്ഷം താരങ്ങൾക്ക് ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രമേ സ്ഥാനം ഉറപ്പിക്കാൻ പറ്റു

Spread the love

Leave a Reply

Your email address will not be published. Required fields are marked *