കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: ഇന്ത്യാ ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച എളമരം കരീം കെ കെ രാഗേഷ് എന്നീ എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പൻറ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിൽ കർഷക സംഘം പ്രതിഷേധ പ്രകടനവും യോഗവും നടന്നു.പ്രകടനത്തിലും പൊതുയോഗത്തിലും കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം സി.കെ. ഷിജു, പി കെ ഭരതൻ, ഒ.ടി.വിജയൻ,സി.കെ.സജീവൻ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *