
കര്‍ണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാല്‍പത് ദിവസം നീണ്ടു നിന്ന പ്രചാരണത്തില്‍ വീറും വാശിയും പ്രകടമായിരുന്നു. അന്തിമ ഘട്ടത്തില്‍ പൂര്‍ണ്ണമായും മോദി ഷോ ആയി മാറിയ പ്രചാരണമാണ് ബിജെപി നടത്തിയത്.
കോണ്‍ഗ്രസ് ആകട്ടെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിലിറക്കി സര്‍വ്വേ ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. എന്നാല്‍ ബിജെപിയും പ്രതീക്ഷയിലാണ്. ഖാര്‍ഗെ പരാമര്‍ശവും ബജ്രംഗ്ദള്‍ നിരോധന പ്രഖ്യാപനവുമെല്ലാം കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു.

