
പാകിസ്താനില്‍ ഏറ്റവുമധികം വില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡ് ആയതിനാല്‍ താഴെത്തട്ടിലുള്ള താരങ്ങളെ തിരഞ്ഞെടുക്കാനാവില്ലെന്ന് ക്യു മൊബൈലിന്റെ ചെയര്‍മാനും സി ഇ ഒയുമായ സീഷാന്‍ അക്തര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു ശീതളപാനീയത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ അഞ്ചു കോടി രൂപയാണ് കരീന വാങ്ങിയത്.
കരീന അഭിനയിക്കുന്ന ക്യു മൊബൈല്‍ പരസ്യങ്ങള്‍ തായ്‌ലാന്‍ഡിലായിരിക്കും ചിത്രീകരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. എത്ര കോടി രൂപയാണ് കമ്പനി ഇതിനായി ചെലവഴിക്കുന്നതെന്ന ചോദ്യത്തിന് അത് ചെലവായല്ല നിക്ഷേപമായാണ് കാണുന്നതെന്നായിരുന്നു സി ഇ ഒയുടെ മറുപടി.
ക്യു മൊബൈല്‍ ബ്രാന്‍ഡ് അംബാസഡറാക്കുന്ന ആദ്യത്തെ ബോളിവുഡ് താരമല്ല കരീന. ‘ആഷിക്കി 2’ എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ റോയ് കപൂറിനെയും ക്യു മൊബൈല്‍ ബ്രാന്‍ഡ് അംബാസഡറാക്കിയിട്ടുണ്ട്.
