കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു

കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു. 20 ലക്ഷം രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകൾ കെ എസ് യു പുറത്തുവിട്ടു.പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാൻ സർവകലാശാല ഫണ്ട് ഉപയോഗിച്ചുവെന്നും വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ 42,396 രൂപ വിനിയോഗിച്ചെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

പുനർ നിയമന കാലത്ത് ശമ്പളമായി കൈപ്പറ്റിയ 59 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്ന് കെ. എസ്.യു ആവശ്യപ്പെടുന്നു.മുൻ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദാക്കിയ പശ്ചാത്തലത്തിൽ വിസിയായിരിക്കെ ചെലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *