കണ്ണൂര്‍ ട്രെയിന്‍തീവയ്പ്പ്: പ്രതിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു


കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് തീവെച്ച പശ്ചിമ ബംഗാള്‍ സ്വദേശിയെ കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഭിക്ഷാടനം അനുവദിക്കാത്തതാണ് ട്രെയിന്‍ തീവയ്പിന്കാരണമായ തെന്നാണ് പൊലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് .


വെളളിയാഴ്ച്ച രാത്രിയോടെ പ്രതിയെ കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അടുത്ത ദിവസം കോടതിയില്‍ പ്രത്യേക അന്വേഷണസംഘം പ്രതിയെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കും. 24 സൗത്ത് പര്‍ഗാന ജില്ലയിലെ പ്രസോന്‍ ജിത് സിക്ദര്‍(40) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് അന്വേഷണ ത്തില്‍തെളിഞ്ഞിട്ടുണ്ട്.


ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കാനാവാത്തതിന്റെ നിരാശയിലാണ് ഇയാള്‍ ട്രെയിനിന് തീവെച്ചതെന്ന് കണ്ണൂര്‍ അസി.കമ്മിഷണര്‍ ഓഫ് പൊലീസ് ടി.കെ രത്‌നകുമാര്‍ അറിയിച്ചു. എ.സി.പിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ പി.എം. ബിനുമോഹനാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.



Sharing is Caring