കണ്ണൂർ: നീണ്ട അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കു വിടെയിൽ കണ്ണൂർ ട്രെയിൻ കത്തിക്കൽ കേസിലെ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു.കണ്ണൂർ റെയിൽവെ സ്റ്റേഷൻ എട്ടാം നമ്പർ യാർഡിൽ നിന്നും കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെച്ചയാളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തിയതായി ഉത്തര മേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്.കൊൽക്കത്ത 24 നോർത്ത് ഫർ ഗാന സ്വദേശി പ്രസൂൺജിത്ത് സിദ്ഗറാണ് (40) അറസ്റ്റിലായത് . മൂന്ന് ദിവസം മുൻപാണ് തലശേരിയിൽ നിന്നും പ്രതിയായ ഇയാൾ കണ്ണൂരിലേക്ക് കാൽനടയായി എത്തിയത് ‘ എന്നാൽ ഭിക്ഷാടനം നടത്താൻ കണ്ണൂരിൽ കഴിയാത്തതിന്റെ നിരാശയും കൈയ്യിൽ പണമില്ലാത്തതിന്റെ മാനസിക പ്രയാസവുമാണ് പ്രതിയെ അക്രമത്തിന് പ്രേരിപിച്ചത്.

നേരത്തെ ഡൽഹി, അഗ്ര ,എർണാകുളം, എന്നിവടങ്ങളിലുണ്ടായിരുന്ന ഇയാൾ ഭിക്ഷാടനം നടത്താനാണ് കണ്ണുരിലേക്ക് എത്തിയത് സ്ഥിരമായി ബീഡി വലിക്കുന്നയാളാണെന്നും അതിനായി ഉപയോഗിക്കുന്ന തീപ്പെട്ടി കൊണ്ടാണ് തീ വെച്ചതെന്നും സംഭവത്തിൽ തീവ്രവാ ബന്ധമില്ലെന്നും ഐ.ജി. പറഞ്ഞു.പ്രതിയുടെ ചോദ്യം ചെയ്യൽ, വൈദ്യ പരിശോധന എന്നിവ നടത്തിയിട്ടുണ്ട്. ഇതിനു ശേഷംകോടതിയിൽ ഹാജരാക്കും.കണ്ണൂർ ടൗൺ പൊലിസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊൽക്കത്ത സ്വദേശിയായ ഇയാൾ നേരത്തെ മറ്റു കേസുകളിൽ പ്രതിയാണോയെന്ന കാര്യം ഇതുവരെ അന്വേഷണത്തിൽതെളിഞ്ഞിട്ടില്ല. കണ്ണൂർ സിറ്റി സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ ജീവിത സാഹചര്യമറിയുന്നതിനായി കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. കൈയ്യിൽ പണമില്ലാത്തതിന്റെ മാനസികപ്രയാസമാണ് പ്രതിയെ അക്രമത്തിന് പ്രേരിപിച്ചത്.
തീവയ്പിനെ കുറിച്ച് മറ്റു എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കണ്ണൂർ എ.സി.പി. ടി.കെ രത്നകുമാർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉത്തര മേഖലാ ഐജി നീരജ് കുമാർ ഗുപ്ത, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമി കത്തിച്ച ട്രെയിനിന്റെ ബോഗികൾ പരിശോധിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.












