വിഷുവിനെ വരവേല്‍ക്കാന്‍ കണിയപ്പം

വിഷുവിന് ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കണിയപ്പം. ഇതുണ്ടാക്കി കണിയുടെ മുന്നില്‍ വച്ച ശേഷമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക. കണിയപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.ഉണ്ണിയപ്പം പോലെയും നെയ്യപ്പം പോലെയും കണിയപ്പം തയ്യാറാക്കാം

ചേരുവകൾ

പച്ചരി – ഒരു കപ്പ്
ശർക്കര – അരക്കപ്പ്
ഏലക്കായ -3
ചെറു പഴം-3
ഉപ്പ് – ഒരു നുള്ള്
ബേക്കിംഗ് സോഡ – കാൽ ടീസ്പൂൺ
നെയ്യ് -2 ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് -കാൽ കപ്പ്
കറുത്ത എള്ള് -ഒരു ടേബിൾ സ്പൂൺ
പെരുംജീരകം- അരടീസ്പൂൺ
നെയ്യ്- വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
വെള്ളം ഊറ്റി കളഞ്ഞ് ഒരു കോട്ടൺ തുണിയിൽ അരമണിക്കൂർ നിർത്തിയിട്ട ശേഷം മിക്സിയിൽ ഏലക്ക ചേർത്ത് നന്നായി പൊടിച്ച് ഇടഞ്ഞു എടുക്കുക.
ശർക്കര അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക.
അരി പൊടിച്ച് അതിലേക്ക് പഴം അരച്ചതും, ശർക്കര പാനിയും, ഉപ്പും, ബേക്കിംഗ് സോഡയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇഡലി മാവിൻറെ അയവിൽ വേണം മാവ് കലക്കി എടുക്കാൻ.
നീ ചൂടാക്കി തേങ്ങാക്കൊത്ത് ബ്രൗൺ നിറത്തിൽ വറുത്ത് കറുത്ത എള്ള്, പെരുഞ്ചീരകം ഇവ ചേർത്ത് വാങ്ങുക.
ചൂടാറിയ ശേഷം തയ്യാറാക്കിയ മാവിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മാവ് 2 മണിക്കൂർ മാറ്റി വയ്ക്കുക.
ഒരു ഉണ്ണിയപ്പകാരയോ, കടായിയോ ചൂടാക്കി നെയ്യൊഴിച്ച് കണിയപ്പം ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *