
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വെടിവെയ്പ്പ് നിർത്തണമെന്നും വെടിനിർത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻറുമായ കമലാ ഹാരിസ്.
ആദ്യമായാണ് കമല പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്.
അമേരിക്ക സന്ദർശിക്കാനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമല.

യുദ്ധം അവസാനിപ്പിക്കാമെന്നും, പലസ്തീൻ ജനതയ്ക്ക് ആശ്വാസം നല്‍കാൻ നമുക്ക് വെടിനിർത്തല്‍ കരാർ പൂർത്തിയാക്കണമെന്നും കമല പറഞ്ഞു.മറ്റുരാഷ്ട്രത്തലവൻമാരുടെ സന്ദർശനത്തിന് ശേഷം സാധാരണ രാജ്യത്തെ പ്രസിഡന്റ് ആണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുക.
എന്നാല്‍ ഇത്തവണ ബൈഡൻ പുതിയ പ്രസിഡന്റ് സ്ഥാനാർഥി കമലക്കായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡൻ പിൻമാറുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിലേക്ക് കമല ഹാരിസ് എത്തിയത്.
