ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയുമായി കല്യാണ്‍ സില്‍ക്‌സ്


kalഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’ എന്ന സമ്മാനപദ്ധതിയുമായി കല്യാണ്‍ സില്‍ക്‌സ.് ഒട്ടേറെ സമ്മാനങ്ങളും ഒറ്റ ഷോപ്പിങ്ങിലൂടെ തന്നെ ഒന്നിലധികം തവണ സമ്മാനങ്ങളും നേടുവാനുള്ള അവസരമാണ് ഒരുക്കുന്നത്. 45 ദിവസം നീളുന്ന സമ്മാനപ്പെരുമഴയുടെ ഭാഗമാകാന്‍ കല്യാണ്‍ സില്‍ക്‌സില്‍ നടത്തുന്ന ഓരോ 2000 രൂപയുടെ പര്‍ച്ചേയ്‌സിനൊപ്പം ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.


101 പവന്‍ സ്വര്‍ണ്ണമാണ് ബംബര്‍ സമ്മാനം. ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളുമുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ പോലുള്ള അന്തര്‍ദേശീയ നിലവാരമുള്ള വിപണനോത്‌സവങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഈ സമ്മാനപദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമന്‍ പറഞ്ഞു.ഓഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 2 വരെയാണ് ‘ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’ സമ്മാനപദ്ധതി.




Sharing is Caring