കല്യാണ്‍ ജൂവലേഴ്സിന് മൂന്നാം പാദത്തിൽ 180 കോടി രൂപ ലാഭം

കൊച്ചി: ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആകമാന വിറ്റുവരവ് 5223 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം അത് 3884 കോടി രൂപ ആയിരുന്നു. വിറ്റുവരവിൽ 34 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആകമാന ലാഭം 180 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആകമാന ലാഭം 148 കോടി ആയിരുന്നു. 22 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് കഴിഞ്ഞ വർഷത്തെ 3219 കോടി രൂപയിൽ നിന്ന് 4512 കോടി രൂപയായി ഉയർന്നു. 40 ശതമാനം വളർച്ചയാണ് ഇന്ത്യൻ വിറ്റുവരവിലുണ്ടായത്. ഇന്ത്യയിൽ നിന്നുള്ള ആകമാന ലാഭം 133 കോടി രൂപയിൽ നിന്നു 168 കോടി രൂപയായി ഉയർന്നു. 26 ശതമാനം വളർച്ച.

ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 683 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 641 കോടി രൂപ ആയിരുന്നു മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 14 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 17 കോടി രൂപ ആയിരുന്നു.

കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്‍റെ ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ വിറ്റുവരവ് 29 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ അത് 44 കോടി ആയിരുന്നു . ഈ വർഷം കാൻഡിയർ 1.6 കോടി രൂപാ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 1.7 കോടി രൂപ നഷ്‍ടം ആയിരുന്നു.

ഈ വർഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്നും ആദ്യ ഒമ്പത് മാസങ്ങളിൽ ആകമാന വിറ്റുവരവിൽ ഏകദേശം 31 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *