കല്ലുമ്മക്കായ പൊരിച്ചത്‌

മുക്കാൽ കിലോ പുഴുക്കലരി കുതിർത്തു വയ്ക്കുക. അരിയും അരമുറി തേങ്ങ ചുരണ്ടിയതും ഒരു ചെറിയ സ്പൂൺ മഞ്ഞള്‍പ്പൊടിയും നാലു ചുവന്നുള്ളിയും ഒരു ചെറിയ സ്പൂൺ ജീരകവും പാകത്തിനുപ്പും ചേർത്തു നന്നായി അരച്ചെടുക്കുക. കല്ലുമ്മക്കായ തോടോടു കൂടി പിളർന്ന് നന്നായി കഴുകി വിടർത്തിയെടുക്കുക. വെള്ളം വാർന്ന ശേഷം അരി അരച്ചത് ഉള്ളിൽ നിറയ്ക്കുക. ഇത് ആവിയിൽ വേവിച്ച് തോടുകളഞ്ഞെടുക്കണം. ഒരു പാത്രത്തിൽ ഒരു വലിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിനുപ്പും വെള്ളവും ചേർത്തു കലക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വേവിച്ചു വച്ച കല്ലുമ്മക്കായ മുളകുമിശ്രിതത്തിൽ മുക്കി പൊരിച്ചെടുക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *