കലിംഗ സൂപ്പര്‍ ലീഗ്: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഷില്ലോങ് ലജോങ എഫ്‌സിയെ നേരിടും


ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ബിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു.ഷില്ലോങ് ലജോങ എഫ്‌സിയാണ് എതിരാളികള്‍. ഐഎസ്‌എല്ലിലെ മിന്നുന്ന പ്രകടനം സൂപ്പര്‍ കപ്പിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്.


അതിശക്തമായ താര നിരയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഐഎസ്‌എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗിലും വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. അതേസമയം ഐ ലീഗില്‍ കളിക്കുന്ന ഷില്ലോങ് ലജോങ് എഫ്‌സി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ലീഗില്‍ കളിച്ച 11 കളികളില്‍ അഞ്ചെണ്ണം മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. മറ്റൊരു കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും.




Sharing is Caring