കളമശ്ശേരി സ്‌ഫോടനം :പ്രതിയായ മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും


കളമശ്ശേരി സ്‌ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.


അന്വേഷണ സംഘം മാര്‍ട്ടിനായി ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കില്ലെന്നാണ് വിവരം. അതിനാല്‍ മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയേക്കും.


കേസില്‍ വാദിക്കാന്‍ അഭിഭാഷകനെ വേണ്ടെന്ന ഉറച്ച നിലപാടിലാണ് മാര്‍ട്ടിന്‍. തനിക്ക് പറയാനുള്ളത് സ്വന്തം ശബ്ദത്തില്‍ പറയാനാണ് ആഗ്രഹിക്കുന്നതെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചിരുന്നു. കളമശ്ശേരി സ്‌ഫോടനം നടന്ന് ഒരു മാസം പിന്നിടുമ്ബോള്‍ കേസില്‍ ഒരു പ്രതി മാത്രമാണുള്ളതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതി ഡൊമിനിക് മാര്‍ട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

അന്വേഷണ പുരോഗതി ഉണ്ടായില്ലെങ്കില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് കേരളത്തെ നടുക്കിയ കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനം ഉണ്ടായത്. ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനം ആണെന്ന് കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ താനാണ് പ്രതി എന്ന് പറഞ്ഞ് ഒരാള്‍ തൃശ്ശൂരിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.



Sharing is Caring