നവകേരള സദസ്സിന്റെ പര്യടനം മലപ്പുറം നാല് മണ്ഡലങ്ങളിൽ


നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ മൂന്നാം ദിവസവും തുടരുന്നു. നാല് മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. രാവിലെ ഒമ്പതിന് മലപ്പുറത്ത് നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ നവകേരള സദസ്സിന് തുടക്കമാകുക.വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രഭാത യോഗത്തിൽ പങ്കെടുക്കും.


കൊണ്ടോട്ടിയിൽ ആണ് ആദ്യ ജനസദസ്സ്. ശേഷം മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും പര്യടനം നടത്തും. മുഖ്യമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിലൂടനീളം ഒരുക്കിയിട്ടുള്ളത്.




Sharing is Caring