കാലിക്കറ്റ് സർവകലാശാല എ സോൺ കബഡി ടൂർണമെന്റ് വടകര കോർപ്പറേറ്റിവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. പരിപാടി, എസ്പി .ജെ.ജയദേവ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രഫസർ മേജർ സുരേഷ് വടക്കയിൽ സ്വാഗതം പറഞ്ഞു.വടകര കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷനൽ പ്രസിഡന്റ് അഡ വത്സൻ അധ്യക്ഷനായി. യൂണിയൻ ചെയർമാൻ അർജുൻ ,വാർഡ്മെമ്പർ,വൈസ് പ്രിൻസിപ്പൽ സജിനി തുടങ്ങിയവർ സംസാരിച്ചു. സർവകലാശാല യ്ക് കീഴിലുള്ള 22 ഓളം ടീമുകൾ ചാമ്പ്യാൻ ഷിപ്പിൽ പങ്കെടുത്തു.













