ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, മിസോറാം, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചു. ഡിസംബര്‍ 15ന് മുമ്ബ് അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തും. നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ഇലക്ഷന് കമ്മീഷണര്‍ ഒ.പി റാവത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെലങ്കാനയിലും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.
അഞ്ചു സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഡില്‍ മാത്രമാണ് രണ്ടുഘട്ടമായി വോട്ടെടുപ്പ് നടത്തുന്നത്. ഛത്തീസ്ഗഡില്‍ ആദ്യഘട്ടം നവംബര്‍ 12നും രണ്ടാംഘട്ടം നവംബര്‍ 20നുമായാണ് വോട്ടെടുപ്പ്. ബാക്കിയുള്ള നാലു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്, മിസോറം, രാജസ്ഥാന്, തെലങ്കാന എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. എന്നാല്‍, അഞ്ചു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒറ്റഘട്ടമായാണ് നടക്കുന്നത്.

ഛത്തീസ്ഗഡില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ്: നവംബര്‍ 12ന്. രണ്ടാം ഘട്ടം: നവംബര്‍ 20.
മധ്യപ്രദേശ്, മിസോറം: നവംബര്‍ 28
രാജസ്ഥാന്, തെലങ്കാന: ഡിസംബര്‍ 7,വോട്ടെണ്ണല്‍: ഡിസംബര്‍ 11ന്.













