കൊച്ചി: കേരളക്കരയെ പ്രളയത്തില്‍ നിന്നും കൈപിടിച്ച് കയറ്റിയ രക്ഷകര്‍ക്ക് വേറിട്ട ആദരവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയുടെ പ്രതീകമായി ഗാലറിയിലുയര്‍ന്ന പടുകൂറ്റന്‍ ബാനറും മത്സ്യത്തൊഴിലാളികളെ ആദരിക്കലും നിറഞ്ഞ കൈയടിയോടാണ് ജനസാഗരം സ്വീകരിച്ചത്.
വെള്ളപ്പൊക്കത്തില്‍ കേരളം മുങ്ങിയപ്പോള്‍ താങ്ങിയ മത്സ്യത്തൊഴിലാളികളുടെ വഞ്ചിയാണ് ബാനറിലെ പ്രധാനചിത്രം. അതിന് ഒപ്പം തന്നെ വഞ്ചിയുടെ ഒരറ്റം താങ്ങിപ്പിടിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സൈനികന്‍, പൊലീസ്, മത്സ്യത്തൊഴിലാളി, നഴ്‌സ് എന്നിവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു. കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി അവതരിച്ച നാവികസേനയുടെ ഹെലികോപ്ടറും ബാനറില്‍ ഇടം നേടി.

ഇരുടീമുകളും കിക്കോഫിന് മുമ്പ് ഗ്രൗണ്ടില്‍ അണിനിരന്ന നിമിഷമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഒരുമ ഞങ്ങളുടെ പെരുമയെന്ന് ബാനറില്‍ ആലേഖനം ചെയ്തിരുന്നു.
രക്ഷകരായ മത്സ്യത്തൊഴിലാളിയുടെ ചിത്രവും ഹെലികോപ്ടറില്‍ നിന്ന് ഒരാളെ വെള്ളത്തില്‍ നിന്നയുര്‍ത്തുന്ന ചിത്രവും ആലേഖനം ചെയ്ത ജേഴ്‌സിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇന്നലെ അണിഞ്ഞത്.












