സ്വപ്നയുടെ ആരോപണങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ. സുധാകരന്‍

സ്വപ്നയുടെ ആരോപണങ്ങളില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തെളിവുകള്‍ വച്ചുള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. സി.പി.എമ്മിലേപ്പോലെ ലൈംഗികഅതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോയെന്നും സി.പി.എം നേതാക്കള്‍ പ്രതികരിക്കാത്തത് എന്തെന്നും സുധാകരന്‍ ചോദിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കേസില്‍ ഇന്ന് വൈകിട്ടോടെ നടപടിയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുമായി വിശദമായി ചര്‍ച്ച ചെയ്യുമെന്നും എം.എല്‍.എയുടെ വിശദീകരണമടക്കം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *