കൃഷിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്ക് ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരന്‍


തിരുവനന്തപുരം : കൃഷിയുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരന്‍ രംഗത്ത്.ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരമാണ്.കൂടുതല്‍ പട്ടിണി സമരം നടത്തിയത് കര്‍ഷകരാണ് .


ജയസൂര്യ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല.കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്.മന്ത്രി കൃഷി ഇറക്കിയതല്ലാതെ കര്‍ഷകരാരും കൃഷി ഇറക്കുന്നില്ല.മന്ത്രിക്ക് വേദിയില്‍ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇപ്പോള്‍ കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ ആയില്ല.മുഖ്യമന്ത്രി യുടെ കുടുംബത്തിന് എതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആണ് വേണ്ടത്.


അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഭയമാണ്.അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും.അച്ചുവിനോപ്പം പാര്‍ട്ടി ഉറച്ചു നില്‍ക്കും.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring