ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി കെ. മുരളീധരന്‍ എം.പി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി കെ. മുരളീധരന്‍ എം.പി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും രമേശ് ചെന്നിത്തലയും പാര്‍ലമെന്റിലേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ഡി.സി.സിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് എന്നായിരുന്നു കെ. മുരളീധരന്റെ പരാമര്‍ശം.

‘സത്യം പറഞ്ഞാല്‍ ഞാന്‍ പാര്‍ലമെന്റിലേക്ക് പ്രത്യേക സാഹചര്യത്തില്‍ പോയതാണ്. നിയമസഭയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്, അതുകൊണ്ട് ലോക്‌സഭയില്‍നിന്ന് ഒഴിവാക്കണം എന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, എല്ലാവരും അസംബ്ലിയിലേക്ക് തള്ളിയാല്‍ ഡല്‍ഹിയില്‍ ഇവര്‍ അധികാരത്തില്‍ വരില്ലാ എന്ന് ജനം വിചാരിക്കും. അതുകൊണ്ട് ഞങ്ങളെയൊക്കെ പാര്‍ലമെന്റിലേക്ക് പരിഗണിക്കണം എന്നാണ് നേതാക്കന്മാരോട് പറയാനുള്ളത്. ഞങ്ങള്‍ ഡല്‍ഹിയില്‍ പോയിട്ട് നോക്കിക്കോളാം. ഒന്നുമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുണ്ടാവുമല്ലോ മുന്നില്‍ ഇരിക്കാന്‍. അതുതന്നെ ഏറ്റവും സന്തോഷമുള്ള കാര്യമാണ്.’- കെ. മുരളീധരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *