അതിവേഗം വാഗ്ദാനം മാത്രം!; രാജ്യത്തെ അതിവേഗ ട്രെയിനായി ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് സൗത്ത് ഇന്ത്യയില്‍ ഓടുന്നത് ഒച്ചിഴയും വേഗത്തില്‍

രാജ്യത്തെ അതിവേഗ ട്രെയിനായി ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് സൗത്ത് ഇന്ത്യയില്‍ ഓടുന്നത് ഒച്ചിഴയും വേഗത്തില്‍. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും വേഗം കുറച്ചായിരിക്കും ദക്ഷിണ റെയില്‍വേയ്ക്ക് ലഭിച്ച ട്രെയില്‍ ഓടുക. നവംബര്‍ 11-ന് സര്‍വീസ് ആരംഭിക്കാന്‍ പോകുന്ന മൈസൂരു-ചെന്നൈ വന്ദേഭാരത് തീവണ്ടിയുടെ സമയക്രമം ദക്ഷിണ-പശ്ചിമറെയില്‍വേ പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ബുധനാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക. നിലവിലുള്ള ശതാബ്ദി എക്പ്രസിസ് പകരമാണ് വന്ദേഭാരത് എത്തുന്നത്. ശതാബ്ദിയുടെ സമയത്തിന് അരമണിക്കൂര്‍ മുമ്പ് വന്ദേഭാരത് യാത്രതിരിക്കും. 75.60 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് വന്ദേഭാരത് ഈ റൂട്ടില്‍ ഓടുക. നിലവില്‍ ഓടുന്ന ശതാബ്ദിയെക്കാളം നാലുകിലോമീറ്റര്‍ സ്പീഡില്‍ മാത്രമാണ് ഇന്ത്യയുടെ ‘അതിവേഗ’ ട്രെയിന്‍ സര്‍വീസ് നടത്തുക.

രാവിലെ 5.50-ന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി 10.25-ന് ബെംഗളൂരുവിലെത്തും. 10.30-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് 12.30-ന് മൈസൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.05-ന് മൈസൂരുവില്‍നിന്ന് പുറപ്പെട്ട് 2.55-ന് ബെംഗളൂരുവിലെത്തും. മൂന്നിന് ബെംഗളൂരുവില്‍നിന്ന് എടുക്കുന്ന തീവണ്ടി രാത്രി 7.35-ന് ചെന്നൈയിലെത്തും. മൈസൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള 504 കിലോമീറ്റര്‍ ദൂരം ആറുമണിക്കൂറും 40 മിനിറ്റുംകൊണ്ടാണ് തീവണ്ടി ഓടിയെത്തുക.

രണ്ടു ട്രെയിനുകളാണ് മൈസൂരു-ചെന്നൈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലാല്‍ബാഗ് എക്സ്പ്രസാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍. ആറുമണിക്കൂര്‍ സമയമെടുത്താണ് ട്രെയിന്‍ ഓടി എത്തുന്നത്. സെമി-ഹൈസ്പീഡ് ട്രെയിന്‍ എത്തിയാലും സമയലാഭം ഉണ്ടാകില്ലെന്ന് വ്യക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *