ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ

സർക്കാർ ഗവർണർ പോരിനിടെ ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ. രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഇന്ന് ഗവർണർക്ക് കാര്യമായ ഔദ്യോഗിക പരിപാടികൾ ഇല്ല. അതേസമയം സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ ഇടത് സംഘടനകളും സർക്കാരും എതിർപ്പ് അറിയിച്ച പശ്ചാത്തലത്തിൽ ഗവർണറുടെ മറുപടി നിർണായകമാണ്.

കഴിഞ്ഞ ദിവസം സെനറ്റ് ചേർന്ന് സെർച്ച്കമ്മിറ്റി യെ വച്ച ഗവർണറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇക്കാര്യത്തിലും പ്രതികരണമുണ്ടായേക്കാം. വിസി മാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ഗവർണർ സമയം നീട്ടി നൽകിയിരുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *