ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി ജോജു ജോര്‍ജിന്റെ ‘ഇരു മുഖം’ വരുന്നു

ജോജു ജോര്‍ജിന് മുമ്ബില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. ‘ഇരു മുഖം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍പോസ്റ്റര്‍ പുറത്തുവന്നു. സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍
വിഭാഗത്തില്‍ പെടുന്ന ചിത്രംകൂടിയാണിത്. നവാഗതനായ ഷറഫുദീന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ ദിലീഷ് പോത്തന്‍
അടക്കമുള്ള താരങ്ങള്‍ പങ്കുവെച്ചു.

നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.ബിജു ആര്‍ പിള്ളയുടെതാണ് തിരകഥ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.നവതേജ് ഫിലിംസിന്റെ ബാനറില്‍ സുജന്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.ലൈന്‍ പ്രൊഡ്യുസര്‍ എന്‍. എം ബാദുഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *