അദ്ധ്വാന മികവിന് ദേശീയ അവാർഡ് നേടി ഇടുക്കി ജില്ലയിൽ നിന്ന് രണ്ട് വനിതകൾ

മൂന്നാര്‍: രാജ്യത്തെ മികച്ച തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ ശ്രംദേവി അവാര്‍ഡ് ഇടുക്കി ജില്ലയില്‍നിന്നുള്ള രണ്ട്​ വനിതകള്‍ക്ക്.
കണ്ണന്‍ ദേവന്‍ കമ്ബനിയിലെ തൊഴിലാളികളായ ചെണ്ടുവരൈ എസ്​റ്റേറ്റ് പി.ആര്‍ ഡിവിഷനിലെ വൈ. മഹേശ്വരി (48), നൈമക്കാട് എസ്​റ്റേറ്റ് കന്നിമല ടോപ് ഡിവിഷനിലെ രാജകുമാരി (37) എന്നിവരാണ് അവാര്‍ഡിന്​ അര്‍ഹരായത്​.

രാജ്യത്ത്​ പൊതു, -സ്വകാര്യ മേഖലയില്‍ അസാധാരണ തൊഴില്‍ മികവും ഉല്‍പാദനക്ഷമതയും പ്രകടിപ്പിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കിവരുന്നതാണ്​ അവാര്‍ഡ്. 40,000 രൂപ വീതമാണ് അവാര്‍ഡ് തുക. 28 വര്‍ഷമായി കണ്ണന്‍ ദേവനില്‍ മസ്​ദൂര്‍ ആയി ജോലി ചെയ്യുന്ന മഹേശ്വരി, തൊഴിലിനോടുള്ള ആത്മാര്‍ഥതകൊണ്ട് സഹപ്രവര്‍ത്തകരുടെയും കമ്ബനിയു​െടയും പ്രശംസ പിടിച്ചുപറ്റിയ തൊഴിലാളിയാണ്. 96.35 ശതമാനം ഹാജര്‍ നിരക്ക്​ നിലനിര്‍ത്തുന്ന ഇവര്‍ ദിവസവും 98.77 കിലോ പച്ചക്കൊളുന്ത് എടുക്കും. തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞാല്‍ പച്ചക്കറി കൃഷി, പശുവളര്‍ത്തല്‍ എന്നിവയിലൂടെയും വരുമാനം ഉണ്ടാക്കുന്നുണ്ട്. വനിത സ്വയംസഹായ സംഘത്തി​െന്‍റ നേതൃത്വത്തിലും സജീവ സാന്നിധ്യമാണ്​. ഭര്‍ത്താവ് യേശുരാജനും കമ്ബനി തൊഴിലാളിയാണ്. രണ്ട്​ മക്കളുണ്ട്​.

കന്നിമല ഡിവിഷനിലെ മാതൃക തൊഴിലാളിയായി പേരെടുത്ത രാജകുമാരി പച്ചക്കറി കൃഷിയും പാലുല്‍പാദനവും കൊണ്ട് അധികവരുമാനം നേടുന്നതിനുപുറമെ മറ്റ് തൊഴിലാളികളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വം കൂടിയാണ്​. ദിവസം 97.87 കിലോ പച്ചക്കൊളുന്ത് ശേഖരിച്ചും ജോലിയില്‍ മികവുകാട്ടി. കമ്ബനി തൊഴിലാളിയായ പാണ്ഡ്യരാജാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ മുത്തുകൃഷ്ണനും ധനുഷുമാണ് മക്കള്‍.

ഇത്തവണ പൊതുമേഖലയില്‍നിന്ന്​ 49 പേര്‍ക്കും സ്വകാര്യമേഖലയില്‍ 20 പേര്‍ക്കുമാണ് അവാര്‍ഡ്. കേരളത്തില്‍ സ്വകാര്യമേഖലയില്‍ ലഭിച്ച രണ്ട് അവാര്‍ഡും മൂന്നാറിലാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *