തൊഴില്‍മേള ശനിയാഴ്ച

കാസര്‍ഗോഡ്: മികച്ച 20 ഓളം കമ്പനികളുടെ 100 ല്‍പ്പരം തൊഴിലവസരങ്ങളുമായി തൊഴില്‍മേള വിദ്യാ നഗറിലുള്ള അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചു ജനുവരി 20 ശനിയാഴ്ച സംഘടിപ്പിക്കുന്നു.

ലിങ്ക് അക്കാദമി ഇന്ത്യ, അസാപ് കേരളയും,കാസര്‍ഗോഡ് ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

ഫുള്‍ സ്റ്റോക്ക് ഡെവലപ്പര്‍ / ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് / അക്കൗണ്ടിങ് / ടീച്ചിങ് /ഗ്രാഫിക്സ് ഡിസൈനിങ് /ഹ്യൂമന്‍ റിസോഴ്സ് / സെയില്‍സ് /കസ്റ്റമര്‍ സര്‍വീസ് / മെഷീന്‍ ഓപ്പറേറ്റര്‍ / മൈന്റെനന്‍സ്/ ബാങ്ക് ഓഫീസ് / സര്‍വീസ് / ബില്ലിംഗ് / നഴ്സിംഗ് / ഫാര്‍മ / എ.സി ടെക്‌നീഷ്യന്‍ തുടങ്ങിയ മേഖലകളിലാണ് അവസരങ്ങള്‍.
പ്രസ്തുത തൊഴില്‍ മേളയില്‍ പുതുമുഖങ്ങള്‍ക്ക് മാത്രമല്ല പരിചയസമ്പത്തുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9778418809

Spread the love

Leave a Reply

Your email address will not be published. Required fields are marked *