ജെ സി ഐ കൊയിലാണ്ടിയുടെ 26-ാം മത് നഴ്സറി കലോത്സവ ഉദ്ഘാടനം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ തിരി തെളിയിക്കും. ജില്ലയിലെ അമ്പതോളം സ്കൂൾ കളിൽ നിന്നുമായി ആയിരത്തി മുന്നൂറോളം കൊച്ചു മിടുക്കൻമാരും മിടുക്കികളും എട്ടു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. ചായം ചേർക്കൽ, കവിതാപാരായണം,കഥ പറയൽ, പ്രച്ഛന്ന വേഷം, സംഘഗാനം, ഒപ്പന, നാടോടി നൃത്തം, സംഘനൃത്തം എന്നീ മത്സര ഇനങ്ങളിലാണ് കൊച്ചു കലാകാരൻമാരുടെ പ്രകടനം.മത്സരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും, ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. കൂടുതൽ പോയിൻറ് നേടുന്ന സ്കൂളിന് jc സുജിത് മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനം ജേസിററ്റ് ഷീൽഡും, മൂന്നാം സ്ഥാനം JJ രാഹുൽ സുജിത് മെമ്മോറിയൽ ഷീൽഡും നൽകുന്നതായിരിക്കും. 26, 27 തിയ്യതികളിലായി ഓട്ടോ എകസ് പോ കൂടി ഇതോടനുബന്ധിച്ച് നടക്കുന്നതായിരിക്കും.പത്രസമ്മേളനത്തിൽ ജേസീസ് ഭാരവാഹികളായ അനൂപ് കൃഷ്ണൻ, അസീസ് മാസ്റ്റർ, അഡ്വ: അജീഷ്, ഡോ: റഹീസ് കെ. മിൻഹാൻസ് എന്നിവർക്ക് പുറമെ മുൻ പ്രസിഡണ്ട്മാരായ ബാബുരാജ് ചിത്രാലയം, പി.ഇ സുകുമാർ, പ്രവീൺകുമാർ .പി, ദീപേഷ് നായർ, അഡ്വ: ജതീഷ് ബാബു എന്നിവർ പങ്കെടുത്തു.













