കൊച്ചി: നടന്‍ ദീലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 9.30 നും 10.30 ഇടെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചാണ് വിവാഹം.നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല.ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്.കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന ഹർജിയും കോടതിയിലെത്തിയതോടെ ഗോസിപ്പുകൾക്ക് ആക്കംകൂടി. ഇരുവരും വിവാഹിതരായതായി പലതവണ വാർത്തകൾ പ്രചരിച്ചു. ഒടുവിൽ മലയാള സിനിമയിൽ ഇരുവരും ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യഥാർഥ വിവാഹ വാർത്തയെത്തുന്നു.













