ജസ്വന്ത് സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു


25IN_JASWAN
ദില്ലി: കാല്‍തെറ്റി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒരു മണിക്കാണ് ദില്ലിയിലെ വസതിയില്‍ കാല്‍തെറ്റി വീണ് പരിക്കേറ്റ ജസ്വന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ജസ്വന്ത് സിംഗ് അബോധാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.




Sharing is Caring