‘ഹെലൻ’ ഹിന്ദി റീമേക്കിൽ നായികയായി ജാൻവി കപൂർ

അന്ന ബെന്നിന്റെ മികച്ച പ്രകടനം കൊണ്ടും കഥയിലെ പുതുമ കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് ഹെലന്‍, മികച്ച നവാഗത സംവിധായകനുള്ള ദേശിയ പുരസ്‌കാരം ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍നേടിയിരുന്നു. സര്‍വൈവര്‍ ത്രില്ലറായ ഹെലന്റെ തമിഴ് റീമേക്കിന് ശേഷം ഇപ്പോള്‍ ഹിന്ദിയിലും ചിത്രം ഒരുങ്ങുകയാണ്. അന്ന ബെന്‍ അവതരിപ്പിച്ച ഹെലന്‍ എന്ന കഥാപാത്രമായി ബോളിവുഡിലെ താരമൂല്യമുള്ള അഭിനേത്രി ജാന്‍വി കപൂര്‍ വേഷമിടും. അന്തരിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി ധട്ക എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഗുഞ്ചന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍ ,റൂഹി തുടങ്ങിയ ചിത്രങ്ങളാണ് ജാന്‍വിയുടേതായി ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ ചിത്രങ്ങള്‍.

ഹെലന്‍ എന്ന ടൈറ്റില്‍ മിലി എന്ന പേരിലായിരിക്കും ഹിന്ദിയില്‍ എത്തുക. മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴില്‍ റീമേക്ക് അന്‍പിര്‍ക്കിനിയാള്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു. മലയാളം പതിപ്പില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അഭിനയിച്ചിരിക്കുന്നത്. തമിഴില്‍ ശ്രദ്ധേയ സിനിമകളൊരുക്കിയ ഗോകുലായിരുന്നു സിനിമയുടെ സംവിധായകന്‍. മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രമായെത്തിയ നോബിള്‍ ബാബു തോമസ് തന്നെയാണ് തമിഴിലും അഭിനയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *