തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. ലയനം കാലത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ് മുഖപ്രസംഗത്തില്‍ പറയുന്നു.
‘പത്രാധിപസമിതിയിലെ മുതിര്‍ന്ന സഖാക്കള്‍ പരസ്പരം കൂടിയാലോചിച്ചാണ് ജനയുഗം മുഖപ്രസംഗ വിഷയങ്ങള്‍ തീരുമാനിക്കുന്നത, ഇന്ന് ഞങ്ങള്‍ ആ പതിവ് തെറ്റിക്കുകയാണ്.’ എന്നു പറഞ്ഞ് തുടങ്ങുന്ന മുഖപ്രസംഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ താല്‍പര്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയുന്നു. ഇന്നത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ലയനം അനിവാര്യമാണെന്നും 50 വര്‍ഷം മുന്ഡപത്തെ കാരണങ്ങള്‍ പറഞ്ഞ് പാര്‍ട്ടികള്‍ ഭിന്നിച്ചു നില്‍ക്കേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.