എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്..?


”രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരുതുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്?’ എന്ന് ആരംഭിക്കുന്ന കവിത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവും നൊമ്ബരവും രേഖപ്പെടുത്തി ജലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിതയാണ് ഇത്. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പെണ്‍കുഞ്ഞിന്റെ ചിത്രമാണ് കവിത എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ജലിഷ പറയുന്നു.


വയനാട് സ്വദേശിനിയായ ജാലിഷ ഇപ്പോള്‍ ജര്‍മ്മനിയില്‍ ക്വാണ്ടിറ്റേറ്റീവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്.




Sharing is Caring