മുത്തുവേല്‍ പാണ്ഡ്യൻ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. റിലീസിന് പത്താം നാള്‍ ചിത്രം 500 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്.അഞ്ചൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്.
ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 263.9 കോടി രൂപയാണ് നേടിയത്. പത്താം ദിനമായ ഇന്ന് 18 കോടിയാണ് ഇന്ത്യയില്‍ ജയിലര്‍ നേടിയത്. സകല റെക്കോര്‍ഡുകളും ഭേദിച്ച് ജൈത്ര യാത്ര തുടരുകയാണ് സൂപ്പര്‍സ്റ്റാറിന്റെ ജയിലര്‍. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപയാണ് ജയിലര്‍ നേടിയത്. ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 375 കോടി കളക്ഷനാണ് നേടിയത്.

മോഹൻലാലിന്റെയും കന്നട താരം ശിവരാജ് കുമാറിന്റെയും കാമിയോ റോളുകള്‍ ചിത്രത്തെ മറ്റൊരു തലത്തിലാണ് എത്തിച്ചത് എന്ന് നിസംശയം പറയാനാകും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിരാമൻ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നെല്‍സണാണ്. ചിത്രത്തില്‍ രമ്യ കൃഷ്ണൻ, വസന്ത് രവി, തമ്മന്ന ഭാട്ടിയ, വിനായകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.













