കേന്ദ്രത്തിൽ ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിക്കുകയാണെങ്കിൽ ജനാധിപത്യത്തിന്റെ അന്ത്യമാകും : തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ


കേന്ദ്രത്തിൽ ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിക്കുകയാണെങ്കിൽ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്ന് കാവേരി ഡെൽറ്റ ജില്ലകളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സ്റ്റാലിൻ പറഞ്ഞു.പുതുച്ചേരിയിലെ ഒന്നിന് പുറമെ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും ഡി.എം.കെയും സഖ്യകക്ഷികളും വിജയിക്കണം.


വലിയ വിജയത്തിനായി പ്രവർത്തിക്കാൻ പാർട്ടി കേഡറുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യയശാസ്ത്രത്തെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും ജനങ്ങളോട് സംസാരിക്കണമെന്നും പ്രചാരണത്തിനായി സാമൂഹിക ഫലപ്രദമായി ഉപയോഗിക്കണമെന്നും സ്റ്റാലിൻ പോളിംഗ് സ്റ്റേഷനുകളുടെ ചുമതലയുള്ള പാർട്ടിക്കാരെ ഉപദേശിച്ചു.




Sharing is Caring