6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാർ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം


കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാർ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം. സംഘം രാമപുരം പുതുവേലിയിൽ എത്തിയതായാണ് സംശയം. കാർ വഴി സൈഡിൽ നിർത്തി കാറിലുണ്ടായിരുന്നവർ ചായക്കടയിൽ കയറി എന്ന് സൂചനയുണ്ട്. പുലർച്ചെ 5.45 ന് കാർ രാമപുരത്ത് എത്തുകയും ഒരു സ്ത്രീയും 2 പുരുഷൻമാരും സമീപത്തെ ബേക്കറിയിൽ കയറുകയും ചെയ്തു. രാമപുരം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.


കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.‘നവകേരള സദസ്’ യാത്രയ്ക്കിടെ നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. ഇന്നലെയും ഇന്നുമായി തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring