അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി.
കുട്ടിയക്ക് അവശതകളുണ്ടെങ്കിലും സുരക്ഷിതയാണെന്ന് പൊലീസ് അറിയിക്കുന്നത്. ഒടുവില്‍ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയ വേളമാനൂരും പരിസര പ്രദേശങ്ങളിലും വീടുകളിലടക്കം ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു.














