ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ വളര്‍മതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ(ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞയായ വളര്‍മതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണുകളില്‍ ശബ്ദം നല്‍കിയിരുന്ന ശാസ്ത്രജ്ഞയാണ് വളര്‍മതി.


രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ സമയത്തായിരുന്നു വളര്‍മതി അവസാനമായി കൗണ്ട് ഡൗണ്‍ നടത്തിയത്.ചന്ദ്രയാന്‍ 3 ദീര്‍ഘനിദ്രയിലേക്ക് പോയ ദിവസം തന്നെയാണ് വളര്‍മതിയും വിട പറഞ്ഞത്.




Sharing is Caring