ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റും; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നാളെ

ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു. 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്‌കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകൾ നൽകും.നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ നാളെ പ്രധാനമന്ത്രി ദ്വീപുകളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നാമത്തിലുളള ദ്വീപിൽ നിർമ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയുടെ അനച്ഛാദനവും പ്രധാനമന്ത്രി നിരവ്വഹിക്കും.

2018-ൽ ആൻഡമാൻ നിക്കോബാർ ദ്വീപിലെ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പ്രധാനമന്ത്രിപുനർനാമകരണം ചെയ്തിരുന്നു. നെയിൽ അയലന്റ്, ഹാവ്ലോക്ക് അയലന്റ് എന്നിവ പുനർനാമകരണം ചെയ്ത് ഷഹീദ് ദ്വീപ്, എന്നിങ്ങനെ നാമകരണം നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *