സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ച് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍


സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ച് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇറാനിലെ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം കാണുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുള്ളൂ.


ദീര്‍ഘകാലമായി നിലനിന്നിരുന്ന വിലക്ക് പിന്‍വലിച്ചെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മെഹ്ദി താജ് അറിയിച്ചു. ഇറാന്‍ പ്രോ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം.


‘ഈ വര്‍ഷത്തെ ലീഗിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം ലഭിക്കും എന്നതാണ്’, ഇറാന്‍ ടോപ് ലെവല്‍ ഫുട്‌ബോള്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മെഹ്ദി താജ് പറഞ്ഞു. ഇറാനിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗ് ആണ് പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗ് (ഇറാന്‍ പ്രോ ലീഗ്). അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ലീഗില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്.



Sharing is Caring