അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ഋഷി സുനക്


അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ലിത്വനിയയില്‍ നടക്കാനിരിക്കുന്ന നാറ്റോ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.


നാറ്റോയില്‍ യുക്രൈനിന്റെ സ്ഥാനം, സ്വീഡന്റെ നാറ്റോ അംഗത്വം, എഫ് 16 യുദ്ധവിമാനങ്ങളുടെ വിതരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചു.ചാള്‍സ് രാജാവുമായും ജോ ബൈഡന്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച്ച നടക്കുന്ന സമ്മേളനത്തിനിടയിലും അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ്.


അതേസമയം, യുക്രൈന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡന്‍ അറിയിച്ചു. യുക്രൈന്‍ ആയുധ ശേഖരണത്തില്‍ വന്ന കുറവ് ചൂണ്ടിക്കാട്ടിയാണ് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാന്‍ അമേരിക്ക തീരുമാനമെടുത്തത്.



Sharing is Caring