തിരുവനന്തപുരം: പതിനഞ്ചു വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന ഓട്ടോക്രോസ് കാർ റേസിംഗ് ചാംമ്പ്യൻഷിപ്പ് കേരളത്തിലെ മികച്ച വണ്ടിയോട്ടക്കാരുടെ പൊടിപാറും വേദിയായി. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ഇക്കുറി ഓട്ടോക്രോസ് മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. കേരളീയം മോട്ടോർ സ്പോർട്സ് അസോസിയേഷനാണ് ചാംപ്യൻഷിപ് സംഘടിപ്പിച്ചത്. മത്സരങ്ങളുടെ ഒദ്യോഗിക ഉത്‌ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദിറഹിമാൻ നിർവഹിച്ചു. ഓപ്പൺ കാറ്റഗറി ഉൾപ്പെടെ വിവിധ കാറ്റഗറികളിൽ 100 ഓളം പേരാണ് പങ്കെടുത്തത്. വനിതകൾക്കായി പ്രത്യേക മത്സരവും സംഘടിപ്പിച്ചു. സൂരജ് തോമസം കോട്ടയം, ആതിര മുരളി, ആൻ ലിയ, ആരതി പണിക്കർ തുടങ്ങിയ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
FLASHNEWS