സമഗ്ര ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം ‘ഇന്‍ഡസ് ഈസി ക്രെഡിറ്റ്’ അവതരിപ്പിച്ച് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

കൊച്ചി: വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവ കടലാസ്‌രഹിതമായി അപേക്ഷിക്കുന്നതിനുള്ള സമഗ്ര ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം ‘ ഇന്‍ഡസ് ഈസി ക്രെഡിറ്റ്’ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അവതരിപ്പിച്ചു.

ഇടപാടുകാര്‍ക്കു പുതിയ ബാങ്കിംഗ് അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് സമഗ്ര ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമിന് രൂപം നല്‍കിയത്. അപേക്ഷ മുതല്‍ ഇടപാടു പൂര്‍ത്തിയാകുന്നതുവരെയുള്ള കാര്യങ്ങള്‍ ( എന്‍ഡ് ടു എന്‍ഡ്) പൂര്‍ണമായും ഡിജിറ്റലായി നടത്താന്‍ സഹായിക്കുന്നതാണ് ഇന്‍ഡസ് ഈസി ക്രെഡിറ്റ് പ്ലാറ്റ്‌ഫോം.

ബാങ്കിന്റെ നിലവലിള്ള ഇടോപാടുകാര്‍ക്കും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും ഈ പ്ലാറ്റ്‌ഫോം വഴി വായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡിനും കടലാസ്‌രഹിതമായി അപേക്ഷ നല്‍കാം.ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്ക് മാത്രം കെവൈസി ബാധകമാണ്. എന്നാല്‍ വീഡിയോയിലൂടെ, വളരെ ലളിതമായി, പ്രയാസം കൂടാതെ വീട്ടിലിരുന്നുകൊണ്ട് കെവൈസി പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. നിലവില്‍, ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് വഴി ‘ഇന്‍ഡസ് ഈസി ക്രെഡിറ്റ്’ സൗകര്യം ഉപയോഗിക്കാം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഇന്‍ഡസ് മൊബൈലിലും ഇത് ഉടന്‍ ലഭ്യമാകും.

ഇന്‍ഡസ് ഈസി ക്രഡിറ്റ്
* വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്കാണ് ഇന്‍ഡസ് ഈസി ക്രഡിറ്റ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാവുന്നത്.

വ്യക്തിഗത വായ്പയ്ക്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ബാങ്കേതര ഉപഭോക്താക്കള്‍ക്കും തല്‍ക്ഷണ വ്യക്തിഗത വായ്പയ്ക്കു ചെയ്യേണ്ടത്.
* ഇ-കെവൈസി പൂര്‍ത്തിയാക്കുകയും അടിസ്ഥാന വിവരങ്ങള്‍ നല്‍കുകയും ചെയ്ത് വായ്പയ്ക്കുള്ള അരഹത പരിശോധിക്കാം (ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇതര ഉപഭോക്താക്കള്‍ക്ക് മാത്രം)
* മുന്‍കൂട്ടി അംഗീകരിച്ച വായ്പാ വാഗ്ദാനത്തില്‍നിന്ന് വായ്പ എടുക്കാനുദ്ദേശിക്കുന്ന തുക തെരഞ്ഞെടുക്കുക. പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, ഇഎംഐ എന്നിവക്ക് അംഗീകാരം നല്‍കുക.
* വീഡിയോ കെവൈസി പൂര്‍ത്തിയാക്കുക (ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇതര ഉപഭോക്താക്കള്‍ക്ക് മാത്രം)
* ഡിജിറ്റല്‍ സൈന്‍ നല്‍കി കരാര്‍ അംഗീകരിച്ചശേഷം അക്കൗണ്ടിലേക്ക് തല്‍ക്ഷണം തുക ക്രെഡിറ്റ് ചെയ്യുന്നതിനയ്ക്ക് പ്രാമാണ്യം നല്‍കുക.
* ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം തല്‍ക്ഷണം കൈമാറും.

ക്രെഡിറ്റ് കാര്‍ഡിന്#
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ബാങ്കേതര ഉപഭോക്താക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുവാന്‍
* യോഗ്യത പരിശോധിക്കുന്നതിന് ഇ-കെവൈസി പൂര്‍ത്തിയാക്കി അടിസ്ഥാന വിവരങ്ങള്‍നല്‍കുക (ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇതര ഉപഭോക്താക്കള്‍ക്ക് മാത്രം )
* ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അംഗീകരിച്ച വാഗ്ദാനങ്ങള്‍ ലഭിക്കുന്നു.
* ആവശ്യമുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ശ്രേണിയില്‍നിന്നും ആവ ശ്യമുള്ളതു തെരഞ്ഞെടുക്കുക
* വീഡിയോ കെവൈസി പൂര്‍ത്തിയാക്കുക (ഇന്‍ഡസ്ഇന്‍ഡ് ഇതര ഉപഭോക്താക്കള്‍ക്ക് മാത്രം)
* വീഡിയോ കെ വൈസി പൂര്‍ത്തിയാക്കുന്നതോടെ ് ഉപഭോക്താവിന് ക്രെഡിറ്റ് കാര്‍ഡ് അയച്ചു നല്‍കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *