ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി സിന്ധുവും ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പി.വി സിന്ധുവും ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ എത്തി.

വനിതാ സിംഗിള്‍സില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്ക തുംജുംഗിനെ വാശിയേറിയ പോരാട്ടത്തില്‍ 23-21, 20-22, 21-11ന് വീഴ്ത്തിയാണ് സിന്ധു ക്വാര്‍ട്ടറിന് ടിക്കറ്റെടുത്തത്.

ഡെന്‍മാര്‍ക്കിന്റെ റസ്‌മസ് ഗെന്‍കെയെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ലക്ഷ്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 54 മിനിട്ടില്‍ 21-18, 21-15നായിരുന്നു ലക്ഷ്യയുടെ വിജയം. ക്വാര്‍ട്ടറില്‍ ചൈനീസ് തായ് പേയുടെ ചൗ ടിയന്‍ ചെന്‍ ആണ് ലക്ഷ്യയുടെ എതിരാളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *