കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് കിരീടം

കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് കിരീടം. കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം എന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം.

ലോക ചെസ് ചാമ്പ്യനുമായി മത്സരിക്കുന്നതിനുള്ള എതിരാളിയെ കണ്ടെത്തുന്നതിനുള്ള മത്സരമാണ് കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ്. നിലവിലെ ലോകചാമ്പ്യന്‍ ഒഴികെയുള്ള ചെസ് താരങ്ങളും കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിറങ്ങും. ടൂര്‍ണമെന്റിലെ വിജയിയായിരിക്കും ലോക ചാമ്പ്യനുമായി മത്സരിക്കുക. 2014ല്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം കാന്‍ഡിഡേറ്റസ് ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഗുകേഷ്.ഒന്‍പതു പോയിന്റുകളാണ് ടൂര്‍ണമെന്റില്‍ ഗുകേഷ് സ്വന്തമാക്കിയത്.

ഇന്നു പുലര്‍ച്ചെ അവസാന റൗണ്ടിനിറങ്ങുമ്പോള്‍ ഗുകേഷിന് എതിരാളികളേക്കാള്‍ അരപോയിന്റ് ലീഡ് ഉണ്ടായിരുന്നു. അവസാന മത്സരത്തില്‍ എതിരാളി ഹികാരു നകാമുറയെ സമനിലയില്‍ തളച്ചാണ് കാന്‍ഡിഡേറ്റ്‌സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്. 2024 ലെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് നിലവിലെ ലോകചാമ്പ്യനായ ഡിംഗ് ലിറനെ നേരിടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *