പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ന്യൂയോർക്കിലും ഇന്ത്യൻ പ്രവാസികളുടെ ആഘോഷം. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലാണ് പ്രവാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
ജയ് ശ്രീറാം എന്നെഴുതിയ കാവികൊടികളും ശ്രീരാമന്റെ ഇല്യൂമിനേറ്റഡ് ചിത്രങ്ങളും തെരുവുകളില്‍ പ്രദർശിപ്പിച്ചായിരുന്നു ആഘോഷം.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം തന്നെ ലോകശ്രദ്ധ നേടിയിരുന്നു.
ഇന്ത്യൻ പാരമ്ബര്യം ഉള്‍ക്കൊണ്ടുളള വേഷം ധരിച്ചും രാമസ്തുതികള്‍ പാടിയുമാണ് ജനങ്ങള്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തെ വരവേല്‍ക്കാൻ ഒരുങ്ങിയത്. രാമക്ഷേത്രം ഇന്ത്യയുടെ പൈത്യകത്തെയും ഐക്യത്തെയും സൂചിപ്പിക്കുന്നുവെന്നായിരുന്നു പ്രവാസികളുടെ പ്രതികരണം.